Sunday, July 18, 2010

തെരഞ്ഞെടുപ്പോ? ...തിരഞ്ഞെടുപ്പോ?

ആയിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ടുകളില്‍ ആണെന്നാണ് ഓര്‍മ .ഞാന്‍ കലാനിലയം യു പി എസ് ലെ ആറാം ക്ലാസ്സുകാരി . വെണ്ണായിലെ (ഞങ്ങളുടെ വീട്ടുപേരാണ് ) ജൂനിയേഴ്സ്-ഞങ്ങള്‍ തന്നെ-വളര്‍ന്നു വരുന്നു.പാലായിലെ വിസ്തൃതമായ പുത്തന്‍ പുര -നല്ലമ്മ അതിഥികളെ സ്വീകരിക്കുന്ന വിസ്തൃതമായ മുറി-യാണ് രംഗം .(എന്റെ അമ്മയുടെ അച്ഛന്റെ ഇളയ പെങ്ങള്‍ ആണ് നല്ലമ്മ)

സോജ എന്ന അക്കച്ചി ,ചീയ
എന്ന ശ്രീജ ,ബാവു എന്ന ഞാന്‍ ,പിള്ള എന്ന സജി,കൊച്ചനിയന്‍ എന്ന അജി,എന്നിവര്‍ ഭാരവാഹികള്‍ ആയ ഉല്ലാസപ്പൂവനതിന്റെ election process ആരംഭിക്കുന്നു . പറഞ്ഞില്ലല്ലോ ഉല്ലാസപ്പൂവനം ഞങ്ങളുടെ പുതിയ ക്ലബ്‌ ആണ്. എങ്ങനെ ഇലക്ഷന്‍ നടത്തണം ?പല അഭിപ്രായങ്ങള്‍ . ഒടുവില്‍ അതില്‍ സമന്വയം ഉണ്ടായി .
ഓരോ കടലാസില്‍ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ്,സെക്രട്ടറി,ജോയിന്റ്
സെക്രട്ടറി ,ട്രഷറര്‍ എന്നിങ്ങനെ എഴുതി മടക്കി നല്ലമ്മ മാത്രം മുഖം കഴുകാന്‍ ഉപയോഗിക്കുന്ന ചുവന്ന പ്ലാസ്റ്റിക്‌ കപ്പില്‍ നിക്ഷേപിച്ചു. കപ്പിന്റെ വായ ഭാഗം അടച്ചു പല ആവൃത്തി കുലുക്കി.എല്ലവര്‍ക്കും ഓരോ കുറിപ്പ് എടുക്കാം.ലഭിച്ച കുറിപ്പിലെ ഭാരവാഹിത്വം ഏറ്റെടുക്കാം.
ആദ്യ
റിസള്‍ട്ട്‌ വന്നു.എല്ലാവരുടെയും മുഖത്ത് സന്തോഷം .പക്ഷെ എല്ലാവരും ഭയപ്പെടുന്ന വെട്ടന്‍ എന്ന് കൂടി വിളിക്കുന്ന കൊച്ചനിയന്‍ പ്രഖ്യാപ്പിച്ചു. ഇലക്ഷന്‍ അസാധു. ഇലക്ഷന്‍ നടപടിക്രമം പുനരാരംഭിച്ചു.
ചുവന്ന കപ്പ്-കുലുക്കല്‍-കുറുപ്പെടുക്കല്‍
ചുവന്ന കപ്പ്-കുലുക്കല്‍-കുറുപ്പെടുക്കല്‍
ചുവന്ന കപ്പ്-കുലുക്കല്‍-കുറുപ്പെടുക്കല്‍

പിന്നെയും പിന്നെയും റിസള്‍ട്ട്‌ വന്നു .വെട്ടന്‍ വീണ്ടും വീണ്ടും പ്രഖ്യാപിച്ചു :ഇലക്ഷന്‍ അസാധു. പിള്ളയും ഞാനും പല്ല് കടിച്ചു .
ഉടന്‍ വെട്ടന്റെ അറിയിപ്പ് ഞാന്‍ പ്രസിഡന്റ്‌ ആകുന്നതു അവരെ തുടരട്ടെ.
തിരുവായ്ക്ക്‌ എതിര്‍ വായില്ല .ഒടുവിലത് സംഭവിച്ചു .വെള്ളപ്പുക വന്നു.
ചീയ
വൈസ് പ്രസിഡന്റ്,പിള്ള സെക്രട്ടറി .അക്കച്ചി ജോയിന്റ് സെക്രട്ടറി. ട്രഷറര്‍ പാവം ഞാനും.
അവിടെ എന്റെ ശനി ദശ
ആരംഭിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ....

Friday, July 16, 2010

മോഡല്‍ 1962

ഞാന്‍ ആവോളം ആസ്വദിച്ച ബാല്യകാലത്തിന്റെ സ്മരണ ഈ ബ്ലോഗില്‍ പുനര്‍ജനിക്കുന്നു.

എന്റെ നനഞ്ഞ പൊട്ടാസിന്റെ മാലപ്പടക്കത്തിനു തിരി കൊളുത്താന്‍ പോകുകയാണ് ചെവിപൊത്തിക്കോ...
എന്നാല്‍ കണ്ണടക്കരുത് ...