Saturday, May 7, 2011

ട്രെയിന്‍ യാത്രകള്‍ എത്തിക്കുന്നത്

ഇനി മുതല്‍ ഈ ബ്ലോഗ്‌ എന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനെക്കള്‍ ഉപരിയായി സാമുഹിക പ്രശ്നങ്ങളെ കുറിച്ചുള്ള എന്റെ ചിന്തല്‍ ഇവിടെ പോസ്റ്റുന്നു...

ഈയിടയായി നമ്മുടെ കേരളത്തില്‍ പീഡനങ്ങളും,കൊലപാതകങ്ങളും,ഏറി വരുന്നു.
സൌമ്യയുടെ കൊലപാതകം..
ഇന്ദുവിന്റെ മരണമോ?കൊലപാതകമോ?അറിയില്ല?
അജയ് എണ്ണ ഒരു കുട്ടിയുടെ ട്രെയിന്‍ തട്ടിയുള്ള മരണം....
ഇവയെല്ലാം എങ്ങോട്ടാണ് കേരളത്തെ നയിക്കുന്നത്..?
ദൈവത്തിന്റെ സ്വന്തം നാടിനെ നമ്മുടെ ട്രെയിന്‍ യാത്രകള്‍ എത്തിക്കുന്നത് എങ്ങോട്ടാണ്?

Monday, April 25, 2011

നമ്മുടെ കടമ


എന്‍ഡോ സള്‍ഫാന്‍ നിരോധിക്കേണ്ടത് നമ്മുടെ കടമ..
എത്രയോ ജന്മങ്ങളാണ് ഈ വിഷ കീട നാശിനി മൂലം ചാകാതെ ചാകുന്നത്.
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളിലെക്കും ഈ വിഷത്തിന്റെ വിത്തുകള്‍ എത്തുന്നു...
നമുക്ക് വേണ്ട എന്‍ഡോ സള്‍ഫാന്‍ .
ഈ എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ ദിനം എങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കട്ടെ...

Thursday, December 30, 2010

നേരുന്നു പുതുവത്സര ആശംസകള്‍

എല്ലാ ബ്ലോഗര്‍മാര്‍ക്കും ബ്ലോഗേതര സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍.എല്ലാവര്‍ക്കും രണ്ടായിരത്തി പതിനൊന്നു നന്മയുയ്ടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിജയത്തിന്റെയും വര്‍ഷമായിരിക്കട്ടെ.രണ്ടായിരത്തി പത്തിലുണ്ടായ വീഴ്ചകളും നഷ്ട്ടങ്ങളും തിരുത്തിക്കുറിക്കാന്‍ രണ്ടായിരത്തിപതിനൊന്നിനു കഴിയട്ടെ. രണ്ടായിരത്തി പത്തിലെ വിജയങ്ങള്‍ ആവര്‍ത്തിക്കട്ടെ .


Wednesday, December 8, 2010

ഒരു ഖജാന്‍ജിയുടെ നൊമ്പരങ്ങള്



അങ്ങനെ ഉല്ലാസ പൂവനത്തിന്റെ ഖജാന്‍ജിയായി ഞാന്‍ വിലസുന്നു(ഒരുതരത്തില്‍...)
ഓണത്തിനും വിഷുവിനുമെല്ലാം നല്ലമ്മ,കുമാരിയത്ത ,അബ്ബിയത്ത ഇവരൊക്കെ
ഉല്ലാസ പുവനത്തിന്റെ പുരോഗതിക്കായി തരുന്ന വളരെ തുച്ചമായ (അന്നത്തെ വളരെ വലിയ തുകയായ) അഞ്ചു രൂപ മുതല്‍ ഒരു രൂപ വരെ ഞാന്‍ എന്റെ കീറ പേഴ്സ് ഇല്‍ സൂക്ഷിച്ചു പോന്നു..എല്ലാ ദിവസവും ഞാന്‍ ഇത് വീണ്ടും വീണ്ടും എണ്ണി നോക്കുമായിരുന്നു...പൈസ ആരും കട്ട് എടുക്കില്ലെന്നും ഇനിയൊട്ടു കട്ടെടുക്കാന്‍ ശ്രമിക്കുന്നവര്‍ അമ്മയുടെ ശ്രദ്ധയില്‍ പെടുമെന്നും ഞാന്‍ അങ്ങ് വിശ്വസിച്ചു .
ഒരു കാര്യം പറയട്ടെ ബാലരമയിലെ മായാവിയില്‍ മോഹനും മോഹന്‍ കുമാറും എഴുതുന്നപോലെ....
(മായാവി ഇതെല്ലം കാണുന്നുണ്ടായിരുന്നു )
എന്ന് പറയുന്നത് പോലെ ....
വെട്ടാന്‍ ഇതെല്ലം കാണുന്നുണ്ടായിരുന്നു...
അങ്ങനെ എന്റെ എണ്ണി നോക്കല്‍ പരിപാടി കുറഞ്ഞത്‌ ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന വെട്ടന്‍ (ഉല്ലാസ പൂവനത്തിന്റെ പ്രസി ) ഒടുവിലത് ചെയ്തു...
മറ്റൊന്നുമല്ല പൈസ മോഷണം ..
പിറ്റേന്നു അവന്‍ തന്നെ എന്നോട് ഒരു ഇളിഞ്ഞ ചിരിയോടെ ചോദിച്ചു ഖജാന്‍ ജി എത്രയായി വരുമാനം..ഇവന്റെ സ്വഭാവം അറിയാമായിരുന്ന ഞാന്‍ അവനോടത് പറഞ്ഞില്ല ...
ആരും കാണാതെ പോയി എണ്ണി നോക്കി...
ധോ........
പൈസ നഷ്ട്ടമായിരിക്കുന്നു...
അപ്പോഴേക്കും വെട്ടനതൊരു പരസ്യ dialoge ആക്കി മാറ്റി...
ബാവു പൈസ മോഷ്ട്ടിച്ചേ....
നല്ലമ്മയുടെ വീട്ടുമുറ്റം കോടതിയായി...
നടന്ന സംഭവം കേട്ടു ലാമ്മ യും (എന്റെ അമ്മ )നല്ലമ്മയും വിചാരണക്കായി എത്തി...
കോടതിയുടെ നിരീക്ഷണവും - അഭിപ്ര്യായങ്ങളും:പൈസ പിരിച്ചാല്‍ മാത്രം പോര സുക്ഷിക്കാനും പഠിക്കണം ...
സാമ്പത്തിക അച്ചടക്കം പാലിക്കണം-പുട്ടുള്ള പെട്ടില്‍ വെച്ചാല്‍ പോരെ -ഞാന്‍ സുക്ഷിക്കാം എന്ന് പറഞ്ഞതാണ്



വിധി വന്നു ....
അയോധ്യ വിധിയെക്കളും നല്ല വിധി...
അവസാനം എന്റെ നല്ല വാദം ശരിയായി...
വെട്ടന്‍ എന്ത് ചെയ്തെന്നോ- അവന്‍ പുതിയ ദിനചര്യ തുടങ്ങി -തൊമ്മച്ചന്റെ പീടികയില്‍ ചെന്ന് പുളിമുട്ടായി വാങ്ങി തിന്നുക...
വിജിലന്‍സ് അന്വേഷണം ഒന്നും തന്നെ കൂടാതെ ലാമ്മയും നല്ലമ്മയും എല്ലാം കണ്ടു പിടിച്ചു...
വിധി തനിക്കു അനുകൂലം അല്ലെന്നു കണ്ട
വെട്ടന്‍ പഴയ തന്ത്രം പ്രയോഗിച്ചു ...............അതായത്: കരച്ചില്‍ ആരംഭിച്ചു..
ദിഗ
ന്തങ്ങള്‍ പോട്ടുമാറൊച്ചത്തില്‍-
ഒടുവില്‍...
പുളി മട്ടായി വാങ്ങിയതിനു സാധുകരണം ലഭിച്ചു ...
ഞാന്‍ സത്യസന്ധയായി കോടതിയില്‍ നിന്നും പുറത്തിറങ്ങി..
നല്ലമ്മയുടെ പഴയ പേഴ്സ് സിന് പുതിയ അവകാ
ശിയുമായി.


Wednesday, September 29, 2010

ക്ഷമ

ക്ഷമിക്കണം ബൂലോഗ വാസികളെ ..
അടുത്ത പോസ്റ്റ്‌ അടുത്ത് തന്നെ ഉണ്ടാകുമെന്ന എന്റെ വീര വാദം അങ്ങ് ശരിയാകുന്നില്ല .
അടുത്ത മാസം തന്നെ എന്റെ പോസ്റ്റ്‌ പുറത്തിറങ്ങുന്നതായിരിക്കും ..

ഇത് കുറിപ്പിന്റെ ഉറപ്പല്ല ...:)
സത്യം ...........

Sunday, July 18, 2010

തെരഞ്ഞെടുപ്പോ? ...തിരഞ്ഞെടുപ്പോ?

ആയിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ടുകളില്‍ ആണെന്നാണ് ഓര്‍മ .ഞാന്‍ കലാനിലയം യു പി എസ് ലെ ആറാം ക്ലാസ്സുകാരി . വെണ്ണായിലെ (ഞങ്ങളുടെ വീട്ടുപേരാണ് ) ജൂനിയേഴ്സ്-ഞങ്ങള്‍ തന്നെ-വളര്‍ന്നു വരുന്നു.പാലായിലെ വിസ്തൃതമായ പുത്തന്‍ പുര -നല്ലമ്മ അതിഥികളെ സ്വീകരിക്കുന്ന വിസ്തൃതമായ മുറി-യാണ് രംഗം .(എന്റെ അമ്മയുടെ അച്ഛന്റെ ഇളയ പെങ്ങള്‍ ആണ് നല്ലമ്മ)

സോജ എന്ന അക്കച്ചി ,ചീയ
എന്ന ശ്രീജ ,ബാവു എന്ന ഞാന്‍ ,പിള്ള എന്ന സജി,കൊച്ചനിയന്‍ എന്ന അജി,എന്നിവര്‍ ഭാരവാഹികള്‍ ആയ ഉല്ലാസപ്പൂവനതിന്റെ election process ആരംഭിക്കുന്നു . പറഞ്ഞില്ലല്ലോ ഉല്ലാസപ്പൂവനം ഞങ്ങളുടെ പുതിയ ക്ലബ്‌ ആണ്. എങ്ങനെ ഇലക്ഷന്‍ നടത്തണം ?പല അഭിപ്രായങ്ങള്‍ . ഒടുവില്‍ അതില്‍ സമന്വയം ഉണ്ടായി .
ഓരോ കടലാസില്‍ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ്,സെക്രട്ടറി,ജോയിന്റ്
സെക്രട്ടറി ,ട്രഷറര്‍ എന്നിങ്ങനെ എഴുതി മടക്കി നല്ലമ്മ മാത്രം മുഖം കഴുകാന്‍ ഉപയോഗിക്കുന്ന ചുവന്ന പ്ലാസ്റ്റിക്‌ കപ്പില്‍ നിക്ഷേപിച്ചു. കപ്പിന്റെ വായ ഭാഗം അടച്ചു പല ആവൃത്തി കുലുക്കി.എല്ലവര്‍ക്കും ഓരോ കുറിപ്പ് എടുക്കാം.ലഭിച്ച കുറിപ്പിലെ ഭാരവാഹിത്വം ഏറ്റെടുക്കാം.
ആദ്യ
റിസള്‍ട്ട്‌ വന്നു.എല്ലാവരുടെയും മുഖത്ത് സന്തോഷം .പക്ഷെ എല്ലാവരും ഭയപ്പെടുന്ന വെട്ടന്‍ എന്ന് കൂടി വിളിക്കുന്ന കൊച്ചനിയന്‍ പ്രഖ്യാപ്പിച്ചു. ഇലക്ഷന്‍ അസാധു. ഇലക്ഷന്‍ നടപടിക്രമം പുനരാരംഭിച്ചു.
ചുവന്ന കപ്പ്-കുലുക്കല്‍-കുറുപ്പെടുക്കല്‍
ചുവന്ന കപ്പ്-കുലുക്കല്‍-കുറുപ്പെടുക്കല്‍
ചുവന്ന കപ്പ്-കുലുക്കല്‍-കുറുപ്പെടുക്കല്‍

പിന്നെയും പിന്നെയും റിസള്‍ട്ട്‌ വന്നു .വെട്ടന്‍ വീണ്ടും വീണ്ടും പ്രഖ്യാപിച്ചു :ഇലക്ഷന്‍ അസാധു. പിള്ളയും ഞാനും പല്ല് കടിച്ചു .
ഉടന്‍ വെട്ടന്റെ അറിയിപ്പ് ഞാന്‍ പ്രസിഡന്റ്‌ ആകുന്നതു അവരെ തുടരട്ടെ.
തിരുവായ്ക്ക്‌ എതിര്‍ വായില്ല .ഒടുവിലത് സംഭവിച്ചു .വെള്ളപ്പുക വന്നു.
ചീയ
വൈസ് പ്രസിഡന്റ്,പിള്ള സെക്രട്ടറി .അക്കച്ചി ജോയിന്റ് സെക്രട്ടറി. ട്രഷറര്‍ പാവം ഞാനും.
അവിടെ എന്റെ ശനി ദശ
ആരംഭിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ....

Friday, July 16, 2010

മോഡല്‍ 1962

ഞാന്‍ ആവോളം ആസ്വദിച്ച ബാല്യകാലത്തിന്റെ സ്മരണ ഈ ബ്ലോഗില്‍ പുനര്‍ജനിക്കുന്നു.

എന്റെ നനഞ്ഞ പൊട്ടാസിന്റെ മാലപ്പടക്കത്തിനു തിരി കൊളുത്താന്‍ പോകുകയാണ് ചെവിപൊത്തിക്കോ...
എന്നാല്‍ കണ്ണടക്കരുത് ...